ഔബയെ തേടി ചെൽസി, ഇതെങ്കിലും നടക്കുമൊ!? | Chelsea in for Pierre Emerick Aubameyang

Olot V Fc Barcelona Pre Season Friendly 1 1 1000x600

ലുകാകുകു ക്ലബ് വിട്ടതിനാലും വെർണർ ക്ലബ് വിടാൻ സാധ്യത ഉള്ളതിനാലും ചെൽസി അവരുടെ അറ്റാക്കിലേക്ക് പുതിയ താരങ്ങളെ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. യുവതാരം ബെഞ്ചമിൻ സെസ്കോയ്ക്ക് ഒപ്പം ചെൽസി ബാഴ്സലോണയുടെ ഒബാമയങ്ങിനായും രംഗത്ത് ഉണ്ട് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ബാഴ്സലോണയിൽ എത്തിയിട്ട് വളരെ കുറച്ച് കാലമെ ആയുള്ളൂ എങ്കിലും താരത്തെ വിൽക്കാൻ ബാഴ്സലോണ ഒരുക്കമാണ്.

ലെവൻഡോസ്കി വന്നതോടെ ഒബാമയങ്ങിന് ബാഴ്സലോണയിൽ കിട്ടുന്ന അവസരങ്ങൾ കുറയും എന്നത് കൊണ്ട് താരവും ക്ലബ് വിടാൻ ഒരുക്കമാണ്‌. ഇപ്പോൾ ചെൽസിയും ഒബാമയങ്ങും തമ്മിൽ ചർച്ചകൾ നടക്കുകയാണ്. പ്രീമിയർ ലീഗിൽ ആഴ്സണലിനൊപ്പം വലിയ പ്രകടനങ്ങൾ നടത്തിയിട്ടുള്ള താരമാണ് ഔബ. നാലു വർഷത്തോളം ആഴ്സണലിന് ഒപ്പം ഉണ്ടായിരുന്ന താരം ക്ലബിന്റെ ക്യാപ്റ്റനും ആയിരുന്നു.

Story Highlights: Chelsea are now considering Pierre Emerick Aubameyang as potential new striker.