ദേശീയ ജൂനിയർ ഫുട്ബോൾ, കേരള ടീമായി. മത്സരം ഏപ്രിൽ 20 മുതൽ

- Advertisement -

ദേശീയ വനിതാ ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള കേരളാ ടീം പ്രഖ്യാപിച്ചു.. സംസ്ഥാന ജൂനിയ ചാമ്പ്യൻഷിപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നേരത്തെ സാധ്യതാ ടീമിനെ കേരള പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ ഏഴാം തീയതി മുതൽ അംബേദ്കർ സ്റ്റേഡിയത്തിക് നടന്ന ക്യാമ്പിന് ശേഷമാണ് ഇപ്പോൾ 20 അംഗ ടീം കേരളം പ്രഖ്യാപിച്ചിരിക്കുന്നത്‌.

ഏപ്രിൽ 20 മുതൽ ആണ് ദേശീയ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ടീമിനെ ഡിഫൻഡർ ആര്യ ശ്രീ നയിക്കും. അൻവർ സാദത്ത് ആണ് ടീമിന്റെ പരിശീലകൻ.മിസോറാം, ആന്ധ്രാപ്രദേശ്, പഞ്ചാബ് എന്നിവർക്ക് ഒപ്പം ഗ്രൂപ്പ് എചിലാണ് കേരളം കളിക്കുന്നത്.

ടീം;
ഗോൾകീപ്പർ; കൃഷ്ണ, ആരതി, ജിജിന വേണു

ഡിഫൻസ്; ആര്യ ശ്രീ, സാന്ദ്ര, അനാമിക, വിസ്മയരാജ്, ജയ്താര, തീർത്ഥലക്ഷ്മി, ഭാനുപ്രിയ

മിഡ്ഫീൽഡ്; ആര്യ, നന്ദന കൃഷ്ണ, അഞ്ജിത, സജിത, മാളവിക

സ്ട്രൈക്കേഴ്സ്; പ്രിസ്റ്റി, മേഘ്ന, ശ്രീലക്ഷ്മി, കൃഷ്ണേന്ദു, സോണിയ ജോസ്

Advertisement