ജോഫ്രയ്ക്ക് ഇനിയും ലോകകപ്പില്‍ കളിയ്ക്കുവാന്‍ അവസരമുണ്ട്

- Advertisement -

ഇംഗ്ലണ്ടിന്റെ ലോകകപ്പ് സ്ക്വാഡില്‍ ഇടം ലഭിച്ചില്ലെങ്കില്‍ ഇംഗ്ലണ്ടിനു വേണ്ടി ആദ്യമായി കളിയ്ക്കുവാന്‍ അവസരം തേടിയെത്തിയിരിക്കുകയാണ് ജോഫ്ര ആര്‍ച്ചര്‍ക്ക്. എന്നാല്‍ താരം ഉള്‍പ്പെടെ ഇംഗ്ലണ്ടിന്റെ അയര്‍ലണ്ട്-പാക്കിസ്ഥാന്‍ പരമ്പരകള്‍ക്കായി തിരഞ്ഞെടുക്കപ്പെട്ട താരങ്ങള്‍ക്കെല്ലാം തന്നെ ലോകകപ്പിലേക്ക് ഇനിയും സാധ്യതയുണ്ടെന്നാണ് ഇംഗ്ലണ്ടിന്റെ ദേശീയ സെലക്ടര്‍ എഡ് സ്മിത്ത് പറയുന്നത്.

ഐസിസിയുടെ നിയമപ്രകാരം ഏപ്രില്‍ 23നകം 15 അംഗ പ്രാഥമിക സ്ക്വാഡിനെ പ്രഖ്യാപിക്കണമെന്നാണ്. ഈ ടീമില്‍ മാറ്റം വരുത്തേണ്ടതുണ്ടോ ഇല്ലയോ എന്നത് തങ്ങള്‍ മേയ് 22നു അയര്‍ലണ്ട്-പാക്കിസ്ഥാന്‍ പരമ്പരകള്‍ക്ക് ശേഷം തീരുമാനിയ്ക്കുമെന്നും എഡ് സ്മിത്ത് പറഞ്ഞു.

സെലക്ഷന്‍ പാനലിനു ജോഫ്രയുടെ പ്രാദേശിക-ഫ്രാഞ്ചൈസി ക്രിക്കറ്റിലെ പ്രകടനത്തില്‍ പൂര്‍ണ്ണ തൃപ്തിയാണ്. താരം അതീവ സിദ്ധികളുള്ള ക്രിക്കറ്ററാണെന്നതില്‍ ഒരു സംശയവുമില്ലെന്ന് എഡ് സ്മിത്ത് വെളിപ്പെടുത്തി.

Advertisement