ലോകകപ്പിനില്ലെങ്കിലും പാക്കിസ്ഥാന്‍-അയര്‍ലണ്ട് പരമ്പരകളില്‍ ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ കളിയ്ക്കും

- Advertisement -

ഏറെ കാത്തിരിപ്പിനു ശേഷം ഇംഗ്ലണ്ടിനു വേണ്ടി കളിയ്ക്കുവാനുള്ള അവസരം ജോഫ്ര ആര്‍ച്ചറെ തേടി എത്തിയിരിക്കുന്നു. ലോകകപ്പ് സ്ക്വാഡില്‍ താരത്തെ ഉള്‍പ്പെടുത്തിയില്ലെങ്കിലും ഇംഗ്ലണ്ടിന്റെ പാക്കിസ്ഥാന്‍ ഏകദിന പരമ്പരകള്‍ക്കും അയര്‍ലണ്ട് പാക്കിസ്ഥാന്‍ ടി20 പരമ്പരയിലേക്കുള്ള ടീമില്‍ ഇടം പിടിച്ച് ജോഫ്ര ആര്‍ച്ചര്‍. ലോകകപ്പിന്റെ അവസാന ടീം പ്രഖ്യാപനം നടത്തുന്നതിനു മുമ്പ് ജോഫ്രയെ പരീക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലണ്ട് ബോര്‍ഡിന്റെ ഈ തീരുമാനം.

പാക്കിസ്ഥാന്‍ ഏകദിനത്തിനുള്ള ഇംഗ്ലണ്ട് ടീം: ജോമി ബൈര്‍സ്റ്റോ, ജേസണ്‍ റോയ്, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, ബെന്‍ സ്റ്റോക്സ്, ജോസ് ബട്‍ലര്‍, മോയിന്‍ അലി, ക്രിസ് വോക്സ്, ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്, അലക്സ് ഹെയില്‍സ്, ടോം കറന്‍, ജോ ഡെന്‍ലി, ഡേവിഡ് വില്ലി, ജോഫ്ര ആര്‍ച്ചര്‍, ക്രിസ് ജോര്‍ദ്ദാന്‍

അയര്‍ലണ്ട്-പാക്കിസ്ഥാന്‍ ടി20: ഓയിന്‍ മോര്‍ഗന്‍, ജോഫ്ര ആര്‍ച്ചര്‍, സാം ബില്ലിംഗ്സ്, ടോം കറന്‍, ജോ ഡെന്‍ലി, ക്രിസ് ജോര്‍ദ്ദാന്‍, അലക്സ് ഹെയില്‍സ്, ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ്, ജോ റൂട്ട്, ജേസണ്‍ റോയ്, ജെയിംസ് വിന്‍സ്, ഡേവിഡ് വില്ലി, മാര്‍ക്ക് വുഡ്

Advertisement