ഗോളടിച്ച് കൂട്ടി ഇന്ത്യൻ ആരോസ്

20220513 224343

ഇന്ത്യൻ വനിതാ ലീഗിൽ ഇന്ത്യൻ ആരോസിന് വലിയ വിജയൻ. ഇന്ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ മാതാ രുക്മണി എഫ്‌സിക്കെതിരെ 8-0ന്റെ വൻ വിജയമാണ് ഇന്ത്യൻ ആരോസ് നേടിയത്. മധ്യനിരതാരം പ്രിയങ്ക നൗറെം നാലു ഗോളുകൾ നേടി കളിയികെ താരമായി. മുന്നേറ്റനിര താരങ്ങളായ അപർണ നർസാരിയും സുനിത മുണ്ടയും ഇരട്ട ഗോളുകൾ വീതവും നേടി. ഈ വിജയത്തിന് ശേഷം എട്ട് കളികളിൽ നിന്ന് 16 പോയിന്റുമായി ഇന്ത്യ ആരോസ് ലീഗ് പട്ടികയിൽ നാലാം സ്ഥാനത്ത് നിൽക്കുകയാണ്.20220513 224356

Previous articleറിമംബര്‍ ദി നെയിം!!! വിജയം ആവര്‍ത്തിച്ച് പ്രണോയിയും ഇന്ത്യയും
Next articleഇടിമിന്നൽ, ചർച്ചിൽ ബ്രദേഴ്സ് ശ്രീനിധി മത്സരം ഉപേക്ഷിച്ചു