ഇടിമിന്നൽ, ചർച്ചിൽ ബ്രദേഴ്സ് ശ്രീനിധി മത്സരം ഉപേക്ഷിച്ചു

20220513 230621

ഐ ലീഗിൽ ഇന്ന് നടന്ന ചർച്ചിൽ ബ്രദേഴ്സും ശ്രീനിധി ഡെക്കാനും തമ്മിലുള്ള മത്സരം പ്രതികൂല കാലാവസ്ഥ ആയതിനാൽ ഉപേക്ഷിച്ചു. ഇന്ന് കൊൽക്കത്തയിൽ നടന്ന മത്സരം രണ്ടാം പകുതിയിൽ എത്തി നിൽക്കെ ആണ് കളി നിർത്തി വെക്കേണ്ടി വന്നത്. ശക്തമായ ഇടി മിന്നൽ ആണ് ഇതിന് കാരണം. മത്സരം പുനരാരംഭിക്കാനുള്ള സാഹചര്യം ഇല്ലാത്തതിനാൽ കളി ഉപേക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു. ഇനി കളി വീണ്ടും നടക്കുമോ എന്നതും പോയിന്റുകൾ എങ്ങനെ നൽകും എന്നതും പിന്നീട് തീരുമാനിക്കും. ഇരു ടീമുകളുടെയും സീസണിലെ അവസാനം മത്സരമായിരുന്നു ഇത്.

Previous articleഗോളടിച്ച് കൂട്ടി ഇന്ത്യൻ ആരോസ്
Next articleആര്‍സിബിയ്ക്ക് വലിയ തോൽവി, പ്ലേ ഓഫ് മോഹങ്ങള്‍ സജീവമായി നിലനി‍‍ർത്തി പഞ്ചാബ്