ഇന്ത്യൻ വനിതാ ലീഗ്, കൊൽഹാപൂർ സിറ്റിക്ക് ആദ്യ വിജയം

- Advertisement -

ഇന്ത്യൻ വനിതാ ലീഗിൽ കൊൽഹാപൂർ സിറ്റിക്ക് ആദ്യ വിജയം. ഇന്ന് നടന്ന മത്സരത്തിൽ ബറോഡയെ ആണ് കൊൽഹാപൂർ സിറ്റി പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു കൊൽഹാപൂരിന്റെ വിജയം. 24ആം മിനുട്ടിൽ കിപ്ജെൻ ആണ് ആദ്യം കൊൽഹാപൂരിനായി ഗോൾ നേടിയത്. രണ്ടാം പകുതിയിൽ സുബദ്ര സഹു ഒരു ടാപിന്നിലൂടെ കൊൽഹാപൂരിന്റെ വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി.

ഈ വിജയത്തോടെ കൊൽഹാപൂരിന് 4 പോയന്റായി. എന്നാൽ കൊൽഹാപൂരിന് നേരത്തെ തന്നെ സെമി പ്രതീക്ഷ അവസാനിച്ചിരുന്നു. ഇപ്പോൾ ബറോഡയുടെയും സെമി പ്രതീക്ഷ ഇല്ലാതെയായി.

Advertisement