ധോണി 6-7 മാസം കളിക്കാതിരുന്നത് സംശയങ്ങൾക്ക് ഇടയാക്കുന്നുവെന്ന് കപിൽ ദേവ്

- Advertisement -

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിൽ സംശയം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ്. ധോണി 6-7 മാസം ക്രിക്കറ്റ് കളിക്കാതെ നിൽക്കുന്നത് സംശയങ്ങൾക്ക് ഇടയാക്കുന്നുവെന്നും അത് ഒരുപാട് അനാവശ്യ ചർച്ചകൾക്ക് വഴി ഒരുക്കുന്നുണ്ടെന്നും കപിൽ ദേവ് പറഞ്ഞു.

ഇത്രയും കാലം കളിക്കാതിരുന്നത്കൊണ്ട് തന്നെ ധോണിയുടെ ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങി വരവിന് സാധ്യത കുറവാണെന്നും എന്നാൽ ഐ.പി.എല്ലിൽ ധോണിയുടെ പ്രകടനം വിലയിരുത്തപ്പെടുമെന്നും രാജ്യത്തിന് മികച്ചത് എന്താണ് എന്നത് സെലെക്ടർമാർ ചെയ്യുമെന്നും കപിൽ ദേവ്  പറഞ്ഞു. ഐ.പി.എല്ലിൽ ധോണിയുടെ പ്രകടനവും മറ്റു വിക്കറ്റ് കീപ്പർമാരുടെ പ്രകടനവും നോക്കിയാവും ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുകയെന്ന് നേരത്തെ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി പറഞ്ഞിരുന്നു.

Advertisement