“ചാമ്പ്യൻസ് ലീഗ് നേടിയില്ല എങ്കിൽ താൻ മാഞ്ചസ്റ്റർ സിറ്റിയിൽ പരാജയം”

- Advertisement -

മാഞ്ചസ്റ്റർ സിറ്റി വിട്ടു പോകും മുമ്പ് താൻ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയില്ല എങ്കിൽ അത് തന്റെ പരാജയമായിരിക്കും എന്ന് പെപ് ഗ്വാർഡിയോള. എങ്ങനെ കളിക്കുന്നു എന്നല്ല എന്തൊക്കെ കിരീടങ്ങൾ നേടി എന്നത് വെച്ചാണ് ഒരോ പരിശീലകനെയും ഇപ്പോൾ അളക്കുന്നത്. ഗ്വാർഡിയോള പറഞ്ഞു. കഴിഞ്ഞ സീസണിൽ സിറ്റി മൂന്ന് കിരീടങ്ങൾ നേടിയപ്പോഴും എല്ലാവരും ചാമ്പ്യൻസ് ലീഗ് കിരീടം നേടിയില്ല എന്നായിരുന്നു പരാതി പറഞ്ഞത്. ഗ്വാർഡിയോള പറഞ്ഞു.

അതുകൊണ്ട് തന്നെ മാഞ്ചസ്റ്റർ സിറ്റി വിട്ടു പോകും മുമ്പ് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയില്ല എങ്കിൽ അത് തന്റെ പരാജയം ആയി തന്നെയേ വിലയിരുത്തപ്പെടുകയുള്ളൂ എന്നും ഗ്വാർഡിയോള പറഞ്ഞു. ബാഴ്സലോണയിൽ ആയിരിക്കെ രണ്ട് ചാമ്പ്യൻസ് കിരീടങ്ങൾ നേടാൻ ഗ്വാർഡിയോളയ്ക്ക് ആയിരുന്നു. എന്നാൽ ബയേൺ മ്യൂണിക്കിലും സൊറ്റിയും യൂറോപ്പിൽ കിരീടം നേടാൻ ഗ്വാർഡിയോളയ്ക്ക് ആയില്ല.

Advertisement