എട്ടു ഗോൾ വിജയവുമായി ആഴ്സണൽ വനിതകൾ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ

- Advertisement -

യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ചാമ്പ്യന്മാരായ ആഴ്സണൽ ഗംഭീര വിജയത്തോടെ ക്വാർട്ടറിൽ. റൗണ്ട് ഓഫ് 16ൽ നടന്ന രണ്ടാം പാദ മത്സരത്തിലും സ്ലാവിയ പ്രാഹെയെ തോൽപ്പിച്ചതോടെ ആണ് ആഴ്സണൽ ക്വാർട്ടർ ഉറപ്പിച്ചത്. ഇന്ന് ഹോം മത്സരത്തിൽ എതിരില്ലാത്ത എട്ടു ഗോളുകൾക്കായിരുന്നു ആഴ്സണലിന്റെ വിജയം. ഇതോടെ 13-2ന്റെ അഗ്രിഗേറ്റ് വിജയം ആഴ്സണൽ സ്വന്തമാക്കി.

നേരത്തെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് ആദ്യ പാദ മത്സരം ആഴ്സണൽ വിജയിച്ചിരുന്നു. ആഴ്സണലിനു വേണ്ടി വാൻ ഡെ ഡോങ്ക്, മിയദമെ എന്നിവർ ഹാട്രിക്കുകൾ നേടി. ആദ്യ പാദത്തിൽ മിയദമെ നാലു ഗോളുകൾ നേടിയിരുന്നു. ലിറ്റിൽ, റൂർഡ്, വിവിയെന്നെ എന്നിവരാണ് ഗോളുകൾ നേടിയത്. ആഴ്സണൽ ഇത് 12ആം തവണയാണ് ചാമ്പ്യൻസ് ലെഹ് ക്വാർട്ടറിൽ എത്തുന്നത്.

Advertisement