“ഐ എസ് എല്ലിൽ എന്ത് മെച്ചപ്പെട്ടാലും റഫറീയിംഗ് മെച്ചപ്പെടുന്നില്ല”

- Advertisement -

ഐ എസ് എല്ലിൽ റഫറിയിംഗ് വളരെ മോശമാണെന്ന് ബെംഗളൂരു എഫ് സി പരിശീലകൻ കാർലെസ്. ഐ എസ് എല്ലിൽ അവസാന വർഷങ്ങളിൽ എല്ലാ മേഖലകളും മെച്ചപ്പെടുന്നുണ്ട്. എന്നാൽ റഫറിയിംഗിൽ മാത്രം യാതൊരു മാറ്റവുമില്ല എന്ന് കാർലെസ് പറഞ്ഞു. ഐ എസ് എല്ലിനെ മൊത്തമായി ഈ റഫറിയിംഗ് പിറകോട്ട് കൊണ്ടു പോവുകയാണെന്നും കാർലെസ് പറഞ്ഞു.

ഒന്നുകിൽ ഇവിടെയുള്ള റഫറിമാർക്ക് മികച്ച പരിശീലനം നൽകി മെച്ചപ്പെടുത്തണം, അല്ലായെങ്കിൽ വിദേശത്ത് നിന്ന് നല്ല റഫറിമാരെ കൊണ്ടു വരണം എന്നും കാർലെസ് പറഞ്ഞു. പെനാൾട്ടികളും ചുവപ്പ് കാർഡുകളും ഒക്കെ റഫറി കാണാതിരിക്കുകയാണ്. ഇത് കളിയുടെ ന്യായമായ ഗതിയൊക്കെ മാറ്റിമറിക്കുകയാണെന്നും കാർലെസ് പറഞ്ഞു.

Advertisement