“റൊണാൾഡോ ഒരു എതിരാളി ആണൊ?”, റൊണാൾഡോയെ പരിഹസിച്ച് വാൻ ഡൈക്

ഇന്നലെ നടന്ന ബാലൻ ദി ഓർ ചടങ്ങിന് എത്താതിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിഹസിച്ച് ലിവർപൂൾ താരം വാൻ ഡൈക്. റൊണാൾഡോ ഇന്നലെ ബാലൻ ദി ഓർ വിജയിക്കില്ല എന്ന് ഉറപ്പായതിനാൽ ചടങ്ങിന് വന്നില്ലായിരുന്നു. റൊണാൾഡോയുടെ അഭാവം എതിരാളുകളുടെ എണ്ണത്തിൽ ഒന്ന് കുറയ്ക്കുന്നില്ലെ എന്ന ചോദ്യത്തിനായിരുന്നു വാൻ ഡൈകിന്റെ പരിഹാസം. റൊണാൾഡോ ഒരു എതിരാളിയാണോ എന്നായിരുന്നു വാൻ ഡൈകിന്റെ ചോദ്യം.

വാൻ ഡൈക് റൊണാൾഡോയെ മറികടന്ന് ബാലൻ ദി ഓറിൽ രണ്ടാമത് ഫിനിഷ് ചെയ്യുകയും ചെയ്തു ഇന്നലെ. യുവേഫ നാഷൺസ് ലീഗിൽ റൊണാൾഡോയുടെ പോർച്ചുഗലിനോട് വാൻ ഡൈകിന്റെ ഹോളണ്ട് പരാജയപ്പെട്ടിരുന്നു. മെസ്സിയെ പോലുള്ള താരങ്ങൾ ഉണ്ടായിരിക്കുമ്പോൾ ഈ പുരസ്കാരങ്ങൾ വിജയിക്കുക ഒട്ടും എളുപ്പമല്ല എന്നും വാൻ ഡൈക് പറഞ്ഞു.

Previous articleചരിത്രം!! മെസ്സി ബാലൻ ദി ഓറിന്റെ ആറാം തമ്പുരാൻ!
Next article“തന്റെ നേട്ടങ്ങൾ എല്ലാം തന്റെ ടീമിന്റെ കൂടെ നേട്ടം” – മെസ്സി