“തന്റെ നേട്ടങ്ങൾ എല്ലാം തന്റെ ടീമിന്റെ കൂടെ നേട്ടം” – മെസ്സി

ഇന്നലെ ഫ്രാൻസിൽ വെച്ച് നടന്ന ചടങ്ങിൽ ആറാം ബാലൻ ഡി ഓർ സ്വന്തമാക്കിയ മെസ്സി തന്റെ നേട്ടങ്ങളിൽ ഒക്കെ തന്റെ ടീമിനും വലിയ പങ്കുണ്ട് എന്ന് അറിയിച്ചു. ബാഴ്സലോണയുടെ താരമായ മെസ്സി സഹതാരങ്ങക്കുടെ മികവാണ് തന്നെ ഈ പുരസ്കാരങ്ങളിലേക്ക് ഒക്കെ എത്തിക്കുന്നത് എന്ന് പറഞ്ഞു. ഒരിക്കലും തന്റെ മാത്രം വിജയങ്ങളായി ഇതിനെ കാണുന്നില്ല എന്നും മെസ്സി പറഞ്ഞു.

ഈ പുരസ്കാരങ്ങൾ ഒക്കെ തന്റെ സ്വപ്നങ്ങൾ ആണെന്നും താൻ സ്വപനങ്ങൾ കാണുന്നത് നിർത്തില്ല എന്നും മെസ്സി പറഞ്ഞു. അടുത്ത രണ്ട് മൂന്ന് വർഷങ്ങൾ എങ്കിലും ഇതുപോലെ ഫുട്ബോളിന്റെ തലപ്പത്ത് തുടരാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നതായും മെസ്സി പറഞ്ഞു. ഇപ്പ വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല. തന്റെ ആരോഗ്യം ആയിരിക്കും വിരമിക്കൽ തീരുമാനിക്കുന്നത് എന്നും മെസ്സി കൂട്ടിച്ചേർത്തു.

Previous article“റൊണാൾഡോ ഒരു എതിരാളി ആണൊ?”, റൊണാൾഡോയെ പരിഹസിച്ച് വാൻ ഡൈക്
Next articleപ്രായത്തിൽ തട്ടിപ്പ്, ഡൽഹി താരത്തിന് രണ്ട് സീസൺ വിലക്കേർപ്പെടുത്തി ബി.സി.സി.ഐ