ആദ്യം ഒരോ രാജ്യങ്ങളിലെ ലീഗ് തീർക്കും, എന്നിട്ട് മാത്രം ചാമ്പ്യൻസ് ലീഗ്

കൊറോണ കഴിഞ്ഞ് ഫുട്ബോൾ ആരംഭിച്ചാൽ യൂറോപ്പിൽ ഇത്തവണ വ്യത്യസ്ത രീതിയാകും സ്വീകരിക്കുക. പ്രാദേശിക ലീഗുകളും ചാമ്പ്യൻസ് ലീഗും ഒക്കെ ഒരുമിച്ചു നടക്കുന്ന രീതി ഇത്തവണ ഉണ്ടാകില്ല. ആദ്യം ലീഗുകൾ എല്ലാം തീർത്തിട്ടു മതി ചാമ്പ്യൻസ് ലീഗും യൂറോപ്പ ലീഗും കളിക്കുന്നത് എന്നാണ് യുവേഫയുടെ തീരുമാനം. ഇപ്പോൾ ഔദ്യോഗിക പ്രഖ്യാപനം വന്നില്ല എങ്കിലും ഇങ്ങനെ തന്നെയാവും കാര്യങ്ങൾ.

ലീഗുകൾ വേഗം തീർത്ത് ഭൂരിഭാഗം ക്ലബുകൾക്കും ആവശ്യമായ വിശ്രമം കൊടുക്കുക എന്നത് മാത്രമല്ല യുവേഫ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്‌. ചാമ്പ്യൻസ് ലീഗിനായി രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്കുള്ള യാത്ര ഉടനെ വേണ്ട എന്നൊരു ചിന്ത കൂടി യുവേഫയ്ക്ക് ഉണ്ട്. കൊറോണ ഭീഷണി ഉള്ളത് കൊണ്ട് ഇപ്പോൾ ചാമ്പ്യൻസ് ലീഗിനു വേണ്ടി യാത്ര ചെയ്താൽ അത് വലിയ ആരോഗ്യ പ്രശ്നവും ഉയർത്തിയേക്കും എന്നും യുവേഫ കാണുന്നു.

Previous articleമാറ്റ് ഹെന്‍റിയുടെ കരാര്‍ റദ്ദാക്കി കെന്റ്
Next articleഐ ലീഗിൽ ബാക്കിയുള്ള 28 മത്സരങ്ങൾ ഉപേക്ഷിക്കാൻ നാളെ ചർച്ച