2025 വരെയുള്ള ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദികളായി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

2022-2025 വരെയുള്ള അടുത്ത നാല് ചാമ്പ്യൻസ് ലീഗ് ഫൈനലുകൾക്കുള്ള വേദികൾ യുവേഫ പ്രഖ്യാപിച്ചു. യഥാക്രമം സെന്റ് പീറ്റേഴ്‌സ്ബർഗ് , ഇസ്താംബുൾ, ലണ്ടൻ, മ്യൂണിച്ച് എന്നീ നഗരങ്ങളാകും ചാമ്പ്യൻസ് ലീഗ് ഫൈനലുകൾക്ക് വരും വർഷങ്ങളിൽ ആതിഥേയത്വം വഹിക്കുക. 

ഈ ചാമ്പ്യൻസ് ലീഗ് ഫൈനൽ നടക്കേണ്ടിയിരുന്ന സെന്റ് പീറ്റേഴ്‌സ്ബർഗിലെ ക്രെസ്റ്റോവ്സ്കി സ്റ്റേഡിയം 2022 ഫൈനലിന് ആതിഥേയത്വം വഹിക്കും. കഴിഞ്ഞ വർഷം ഫൈനൽ നടക്കേണ്ടിയിരുന്ന ഇസ്താംബൂളിൽ 2023ൽ ആകും അതിനു പകരം ഫൈനൽ നടക്കുക. 2023 ഫൈനലിന് വേദിയകേണ്ടിയിരുന്ന മ്യൂണിച്ച് 2025 ഫൈനലിന്റെ ആതിഥേയരായും മാറി.

സെവിയ്യ, ബുഡപെസ്റ്റ്, ബിൽബാവോ, ഡുബ്ലിൻ എന്നിവയാകും യൂറോപ്പ ലീഗ് ഫൈനലുകൾക്ക് അടുത്ത നാലു വർഷം വേദിയാവുക.