ബ്രാഹിം മിലാനിൽ തുടരും, രണ്ടു വർഷത്തേക്ക് താരത്തെ റയൽ മാഡ്രിഡ് വിട്ടുകൊടുത്തു

20210717 113302

റയലാ മാഡ്രിഡിന്റെ യുവതാരം ബ്രാഹിം ഡിയസിനെ എ സി മിലാൻ നിലനിർത്തും. താരം രണ്ടു വർഷം കൂടെ ലോണിൽ മിലാനിൽ കളിക്കും. ഈ കഴിഞ്ഞ സീസണിൽ മിലാനിൽ ലോണിൽ കളിച്ച താരം പിയോളിക്ക് കീഴിൽ 27 മത്സരങ്ങളോളം കളിച്ചിരുന്നു. നാലു ഗോളുകളും നാലു അസിസ്റ്റും നേടാനും യുവ താരത്തിനായിരുന്നു.

മിലാന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കാനും അദ്ദേഹത്തിനായി. താരത്തെ റയൽ നിലനിർത്താൻ താല്പര്യപ്പെടുന്നില്ല. രണ്ടു വർഷത്തെ ലോൺ കഴിഞ്ഞാൽ 20 മില്യൺ നൽകി മിലാന് ബ്രഹിമിനെ സ്വന്തമാക്കാൻ ആകും.

22കാരനായ താരം മൂന്ന് സീസൺ മുമ്പ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നായിരുന്നു റയൽ മാഡ്രിഡിൽ എത്തിയത്. സിദാന്റെ കീഴിൽ യുവതാരത്തിന് അധികം അവസരം ലഭിച്ചിരുന്നില്ല. സ്പാനിഷ് ക്ലബായ മലാഗയുടെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ബ്രാഹിം. ഇതിനകം തന്നെ സ്പാനിഷ് അണ്ടർ 19, അണ്ടർ 21 ടീമുകളിൽ കളിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

Previous articleതാന്‍ ആദ്യ 20-25 ഓവര്‍ ടെസ്റ്റ് ക്രിക്കറ്റ് പോലെയാണ് കളിച്ചത് – ലിറ്റൺ ദാസ്
Next article2025 വരെയുള്ള ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദികളായി