ബൗളിംഗ് യൂണിറ്റിന് പിന്തുണയേകുവാന്‍ ബാറ്റ്സ്മാന്മാര്‍ക്ക് ആയില്ല

Aaronfinch

വിന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയിൽ ബൗളര്‍മാര്‍ മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നും എന്നാൽ ബാറ്റ്സ്മാന്മാര്‍ക്ക് അവരെ പിന്തുണയ്ക്കുന്ന പ്രകടനം പുറത്തെടുക്കാനായില്ലെന്നും പറഞ്ഞ് ഓസ്ട്രേലിയന്‍ നായകന്‍ ആരോൺ ഫിഞ്ച്.

മിച്ചൽ മാര്‍ഷ് മൂന്നാം നമ്പറിൽ ലഭിച്ച അവസരം മുതലാക്കിയെന്നും താരം മികച്ച രീതിയിൽ പന്തെറിഞ്ഞുവെന്നും ആരോൺ ഫിഞ്ച് വ്യക്തമാക്കി. ആവശ്യത്തിന് അന്താരാഷ്ട്ര മത്സരപരിചയമില്ലാത്തൊരു സംഘമായിരുന്നു ഓസ്ട്രേലിയയുടേതെന്നും അവരെ കുറ്റം പറയാന്‍ താനില്ലെന്നും ഫിഞ്ച് കൂട്ടിചേര്‍ത്തു.

എവിന്‍ ലൂയിസിന്റെ ഇന്നിംഗ്സ് വേറിട്ടൊരു ഇന്നിംഗ്സായിരുന്നുവെന്നും പരമ്പര വിജയിക്കാനായില്ലെങ്കിലും ഈ പരമ്പരയിൽ നിന്ന് ഒട്ടേറെ പോസിറ്റീവ് കാര്യങ്ങളുണ്ടായി എന്നും ഫിഞ്ച് വ്യക്തമാക്കി.