അഡാമെ ട്രയോരെ കൊറോണ പോസിറ്റീവ്

- Advertisement -

വോൾവ്സ് താരം അഡാമെ ട്രയോരെ കോവിഡ് പോസിറ്റീവ്. സ്പാനിഷ് മാധ്യമം ആയ മാഴ്സ ആണ് ട്രയോരെ കോവിഡ് പോസിറ്റീവ് ആണ് എന്ന വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്പാനിഷ് ദേശീയ ടീമിനൊപ്പം ചേരാൻ ഇരിക്കെയാണ് ട്രയോരെ കൊറോണ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുന്നത്. ഇതോടെ താരം സ്പാനിഷ് ടീമിൽ നിന്ന് പുറത്താകും. ജർമ്മനിക്ക് എതിരായും ഉക്രൈന് എതിരായും ഉള്ള സ്പാനിഷ് ടീമിൽ ട്രയോരെ നേരത്തെ ഇടം നേടിയിരുന്നു.

ആദ്യമായായിരുന്നു ട്രയോരെ ദേശീയ ടീമിൽ ഇടം നേടുന്നത്. താരം ഇനി സെൽഫ് ക്വാരന്റൈനിൽ കഴിയും. അതിനു ശേഷം മാത്രമെ തിരികെ വോൾവ്സ് ടീമിനൊപ്പവും ട്രയോരെറ്റ്ക്ക് ചേരാൻ ആകും. ലീഗിന്റെ തുടക്കം ട്രയോരെക്ക് നഷ്ടപ്പെടും.

Advertisement