ബൊറൂസിയ ഡോർട്മുണ്ട് വിട്ട വിറ്റ്സൽ ഇനി ലാലിഗയിൽ കളിക്കാൻ സാധ്യത. വിറ്റ്സലിനെ സ്വന്തമാക്കുന്നതിലേക്ക് അത്ലറ്റിക്കോ മാഡ്രിഡ് അടുക്കുക ആണ്. അത്ലറ്റിക്കോ മാഡ്രിഡും താരവും തമ്മിൽ നടത്തിയ ചർച്ചകൾ ശുഭ സൂചനയിൽ ആണ് അവസാനിച്ചത്. വിറ്റ്സൽ നേരത്തെ ഫ്രഞ്ച് ക്ലബായ മാഴ്സെയുമായും ചർച്ചകൾ നടത്തിയിരുന്നു. ഫ്രീ ഏജന്റായ താരം ലാലിഗയിലേക്ക് തന്നെ പോയേക്കും എന്നാണ് സൂചനകൾ.
കഴിഞ്ഞ നാല് സീസണുകളിലും ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ഒപ്പം വിറ്റ്സൽ ഉണ്ടായിരുന്നു. ചൈനീസ് ക്ലബ് ടിയാൻജിൻ ക്വാൻജിയാനിൽ നിന്ന് 2018ൽ ആണ് വിറ്റ്സൽ ബൊറൂസിയ ഡോർട്ട്മുണ്ടിൽ ചേർന്നത്. 33 കാരനായ താരം ആകെ 143 മത്സരങ്ങൾ ക്ലബിനായി കളിച്ചു, അതിൽ 39 എണ്ണം ഈ കഴിഞ്ഞ സീസണിൽ ആയിരുന്നു.
![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)







