ആസ്റ്റൺ വില്ല ഒരു സൈനിംഗ് കൂടെ പൂർത്തിയാക്കുന്നു

20220118 022856

പ്രീമിയർ ലീഗ് ടീമായ ആസ്റ്റൺ വില്ല ഒരു സൈനിംഗിനോട് അടുക്കുന്നു. സ്വീഡിഷ് കീപ്പർ റോബിൻ ഓൾസൻ ആണ് വില്ലയിലേക്ക് അടുക്കുന്നു. ആസ്റ്റൺ വില്ലയുടെ നാലാമത്തെ സൈനിംഗ് ആകും ഓൽസൺ. 32 കാരനായ ഓൽസൺ ഇപ്പോൾ എഎസ് റോമ താരമാണ്. എന്നാൽ നിലവിൽ ഷെഫീൽഡ് യുണൈറ്റഡിൽ ലോണിലാണ്. ഷെഫീൽഡ് താരത്തെ വിട്ടു നൽകാൻ ഒരുക്കമാണ്.
20220118 022818
ആസ്റ്റൺ വില്ലയിൽ ഓൽസൺ രണ്ടാം ഗോൾ കീപ്പറായാകും ടീമിനൊപ്പം ഉണ്ടാവുക. മികച്ച പ്രകടനം കാഴ്ചവെക്കുന്ന എമിലിയാനോ മാർട്ടിനെസാണ് അവരുടെ ഒന്നാം നമ്പർ.

Previous articleപോർച്ചുഗീസ് യുവവിങ്ങർ ചിക്വിഞ്ഞോ വോൾവ്സിൽ
Next articleഓസ്ട്രേലിയയെ വീഴ്ത്തി ശ്രീലങ്ക, സ്കോട്‍ലാന്‍ഡിനെതിരെ വിജയവുമായി വെസ്റ്റിന്‍ഡീസ്