ഓസ്ട്രേലിയയെ വീഴ്ത്തി ശ്രീലങ്ക, സ്കോട്‍ലാന്‍ഡിനെതിരെ വിജയവുമായി വെസ്റ്റിന്‍ഡീസ്

Srilankaaus

അണ്ടര്‍ 19 ലോകകപ്പിൽ ശ്രീലങ്കയ്ക്കും വെസ്റ്റിന്‍ഡീസിനും വിജയം. ഇന്നലത്തെ മത്സരങ്ങളിൽ ഓസ്ട്രേലിയയെ ആണ് ശ്രീലങ്ക പരാജയപ്പെടുത്തിയത്. സ്കോട്‍ലാന്‍ഡിനെതിരെ ആയിരുന്നു ആതിഥേയരുടെ വിജയം.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ 175 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം 6 വിക്കറ്റ് നഷ്ടത്തിലാണ് 37 ഓവറിൽ ശ്രീലങ്കയുടെ വിജയം.5 വിക്കറ്റുമായി ദുനിത് വെല്ലാലാഗേ ആണ് ശ്രീലങ്കയ്ക്കായി തിളങ്ങിയത്. ഓസ്ട്രേലിയന്‍ നിരയിൽ കാംപെൽ കെല്ലാവേ 54 റൺസ് നേടി.

ബാറ്റിംഗിലും 52 റൺസുമായി ദുനിത് തിളങ്ങിയപ്പോള്‍ അഞ്ചാല ബണ്ടാര(33), രനുഡ സോമരത്നേ(32*) എന്നിവരും ശ്രീലങ്കയ്ക്കായി തിളങ്ങി.

സ്കോട്‍ലാന്‍ഡിനെ 95 റൺസിന് ഓള്‍ഔട്ട് ആക്കി ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തിൽ 19.4 ഓവറിലാണ് വിന്‍ഡീസ് മറികടന്നത്. വിന്‍ഡീസ് നിരയിൽ മൂന്ന് വിക്കറ്റുമായി ശിവ ശങ്കര്‍ തിളങ്ങി.