അയാക്സിന്റെ ടഗ്ലിയാഫികോയെ ലിയോൺ സ്വന്തമാക്കി

Img 20220721 212132

അയാക്സിന്റെ ലെഫ്റ്റ് ബാക്കായിരുന്ന ടഗ്ലിയാഫികോയെ ഫ്രഞ്ച് ക്ലബായ ഒളിമ്പിക് ലിയോൺ സ്വന്തമാക്കി. അർജന്റീനയൻ ഫുൾബാക്കായ ടഗ്ലിയാഫികോ അവസാന നാലു സീസണുകളിലായി അയാക്സിനൊപ്പം ഉണ്ടായിരുന്നു. ആദ്യ സീസണിൽ അയാക്സിലെ പ്രകടനം കൊണ്ട് ടഗ്ലിയാഫികോ ലോക ശ്രദ്ധ നേടിയിരുന്നു. എന്നാൽ പിന്നീട് അങ്ങോട്ട് അതായിരുന്നില്ല സ്ഥിതി. ഇപ്പോൾ 4 മില്യൺ നൽകിയാണ് ലിയോൺ 29കാരനെ സ്വന്തമാക്കുന്നത്.

അർജന്റീന ദേശീയ ടീമിലെയും സ്ഥിര സാന്നിദ്ധ്യമായ ടഗ്ലിയാഫികോ അർജന്റീനക്കായി 40 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അയാക്സിനായി നൂറിലധികം മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2025വരെയുള്ള കരാർ ആണ് താരം ലിയോണിൽ ഒപ്പുവെച്ചു. 3 മില്യൺ യൂറോ ആയിരിക്കും വേതനം.