ഡിബാലയ്ക്ക് വേണ്ടി സ്പർസ് ശ്രമിക്കില്ല

20220602 133423

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ സ്പർസ് മുൻ യുവന്റസ് താരം ഡിബാലക്ക് ആയി ശ്രമിക്കുന്നു എന്ന അഭ്യൂഹങ്ങളെ നിഷേധിച്ച് ഫബ്രിസിയോ റൊമാനോ. ഡിബാലക്കായി സ്പർസ് ശ്രമിക്കില്ല എന്ന് ഫബ്രിസിയോ റൊമാനോ പറഞ്ഞു. സ്പർസ് ഒരിക്കലും ഡിബാലക്കായി ശ്രമിച്ചിട്ടില്ല എന്നും അന്റോണിയോ കോണ്ടെ വേറെ താരങ്ങളെയാണ് നോക്കുന്നത് എന്നും ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു.

ഡിബാല ഇന്റർ മിലാനിലേക്ക് തന്നെ ആകും പോവുക എന്നതിന്റെ സൂചന കൂടിയാണിത്. ഡിബാലക്കായി മൂന്ന് വർഷത്തെ കരാർ ഇന്റർ മുന്നോട്ട് വെച്ചിട്ടുണ്ട്. കരാർ താരം ഉടൻ അംഗീകരിക്കും എന്നാണ് പ്രതീക്ഷ. യുവന്റസിൽ കരാർ അവസാനിച്ചതിനാൽ ഡിബാല ഇപ്പോൾ ഫ്രീ ഏജന്റാണ്. അദ്ദേഹത്തെ സ്വന്തമാക്കാൻ നിരവധി ക്ലബുകൾ ഇപ്പോൾ ശ്രമിക്കുന്നുണ്ട്. ഇറ്റലിയിൽ തുടരാൻ ആണ് ആഗ്രഹം എന്ന് ഡിബാല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Previous articleസ്‌പോർട്‌സ് അഡ്വൈസറായി ലൂയിസ് കാംപോസ് പി എസ് ജിയിലേക്ക്
Next articleആസ്റ്റൺ വില്ല റോബിൻ ഓൾസനെ സ്ഥിര കരാറിൽ സൈൻ ചെയ്തു