സ്‌പോർട്‌സ് അഡ്വൈസറായി ലൂയിസ് കാംപോസ് പി എസ് ജിയിലേക്ക്

20220604 131959

ഫ്രഞ്ച് ചാമ്പ്യൻമാരായ പാരീസ് സെന്റ് ജെർമെയ്ൻ സ്‌പോർട്‌സ് ഡയറക്ടർ ലിയോനാർഡോയെ മാറ്റി പകരം സ്‌പോർട്‌സ് അഡ്വൈസറായി ലൂയിസ് കാംപോസിനെ നിയമിക്കുന്നു‌ സ്കൗട്ടിംഗിനും ക്ലബുകളെ വലുതാൽകുന്നതിലും പേരുകേട്ട 57 കാരനായ പോർച്ചുഗീസ് സ്വദേശി കാമ്പോസ് ഉടൻ തന്നെ പി എസ് ജിക്ക് ഒപ്പം ചേരും.

മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെച്ച കാംപോസ് മുമ്പ് മൊണാക്കോ, ലില്ലെ, സെൽറ്റ വിഗോ എന്നിവിടങ്ങളിൽ ഫുട്ബോൾ ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ജോസെ മൗറീഞ്ഞോ മാനേജരായിരുന്നപ്പോൾ റയൽ മാഡ്രിഡിന്റെ സ്കൗട്ടായും കാമ്പോസ് പ്രവർത്തിച്ചിട്ടുണ്ട്.

Previous articleമൊനൊതോഷിന്റെ സൈനിംഗ് ചെന്നൈയിൻ പ്രഖ്യാപിച്ചു
Next articleഡിബാലയ്ക്ക് വേണ്ടി സ്പർസ് ശ്രമിക്കില്ല