ആസ്റ്റൺ വില്ല റോബിൻ ഓൾസനെ സ്ഥിര കരാറിൽ സൈൻ ചെയ്തു

Img 20220604 150440

പ്രീമിയർ ലീഗ് ടീമായ ആസ്റ്റൺ വില്ല സ്വീഡിഷ് കീപ്പർ റോബിൻ ഓൾസനെ സ്ഥിര കരാറിൽ സ്വന്തമാക്കും. കഴിഞ്ഞ സീസണിൽ റോമയിൽ നിന്ന് ലോണടിസ്ഥാനത്തിൽ ആയിരുന്നു ഓൾസൻ ആസ്റ്റൺ വില്ലയിൽ കളിച്ചിരുന്നത്. വില്ല 3.5മില്യൺ യൂറോ റോമക്ക് നൽകിയാണ് ഓൾസണെ തങ്ങളുടേത് മാത്രം ആക്കുന്നത്.

33കാരനായ ഓൽസൺ ആസ്റ്റൺ വില്ലയിൽ ഇപ്പോൾ രണ്ടാമനാണ്. മുമ്പ് ഷെഫീൽഡ് യുണൈറ്റഡിലും ലോണിൽ താരം കളിച്ചിട്ടുണ്ട്. എമിലിയാനോ മാർട്ടിനെസാണ് ആസ്റ്റൺ വില്ലയുടെ ഒന്നാം നമ്പർ. കഴിഞ്ഞ സീസണിലെ അവസാന ദിവസം മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ ഓൽസൺ ആസ്റ്റൺ വില്ലക്കായി അരങ്ങേറ്റം നടത്തിയിരുന്നു.

Previous articleഡിബാലയ്ക്ക് വേണ്ടി സ്പർസ് ശ്രമിക്കില്ല
Next articleകാർലോസ് ടെവസ് ഫുട്ബോളിൽ നിന്ന് വിരമിച്ചു