സാമു കസ്റ്റിയെഹോ വലൻസിയയിൽ

20220712 235004

എ സി മിലാൻ താരം സാമു കാസ്റ്റിയെഹോ വലൻസിയയിൽ എത്തി. താരം 2025 ജൂൺ 30 വരെയുള്ള കരാറിൽ ഒപ്പുവെച്ചതായിവലൻസിയ അറിയിച്ചു. അവസാന നാലു സീസണായി താരം എ സി മിലാനിൽ ആയിരുന്നു. ഇതിൽ 2018/19 സീസണിൽ നിലവിലെ വലെൻസിയ കോച്ച് ഗട്ടൂസോയുടെ കീഴിലായിരുന്നു. 27 കാരനായ വിംഗർ ആ സീസണിൽ ഗട്ടുസോക്ക് കീഴിൽ ടീമിൽ സ്ഥിര സാന്നിദ്ധ്യമായിരുന്നു.

അന്ന് 40 മത്സരങ്ങൾ കളിച്ച താരം, 4 ഗോളുകളും 4 അസിസ്റ്റും സംഭാവന നൽകിയിരുന്നു. കഴിഞ്ഞ സീസണിൽ എസി മിലാന്റെ സീരി എ ചാമ്പ്യനായെങ്കിലും കാസ്റ്റിയെഹോ അത്ര സ്ഥിരമായി ടീമിൽ ഉണ്ടായിരുന്നില്ല.

മുമ്പ് സ്‌പെയിനിന്റെ യൂത്ത് ലെവലിൽ അന്താരാഷ്‌ട്ര താരമായിരുന്ന കാസ്റ്റിയെഹോ, മലാഗ സിഎഫ്, വില്ലാറിയൽ സിഎഫ് എന്നീ ലാലിഗ ക്ലബിലും മുമ്പ് കളിച്ചിട്ടുണ്ട്.