യുവതാരം നികും ഗ്യാമാറിന് രാജസ്ഥാൻ യുണൈറ്റഡിൽ പുതിയ കരാർ

Img 20220712 225647

രാജസ്ഥാൻ യുണൈറ്റഡിന്റെ യുവതാരം നികും ഗ്യാമാറിന് ക്ലബിൽ പുതിയ കരാർ. 17കാരനായ താരം കഴിഞ്ഞ സീസണിൽ രാജസ്ഥാൻ നിരയിൽ സജീവമായിരുന്നു. ഗ്യാമാറിന്റെ ആദ്യ സീനിയർ ക്ലബും രാജസ്ഥാൻ യുണൈറ്റഡ് ആയിരുന്നു. അരുണാചൽ പ്രദേശ് സ്വദേശി ആയ നികും ഗ്യാമാർ മധ്യനിരയിലും വിങ്ങിലും കളിക്കാൻ പ്രാപ്തനാണ്. കഴിഞ്ഞ സീസണിൽ 14 ഐ ലീഗ് മത്സരങ്ങൾ താരം ഇറങ്ങിയിരുന്നു. രാജസ്ഥാന്റെ ആദ്യ ഐ ലീഗ് ആയിരുന്നു കഴിഞ്ഞ തവണത്തേത്.