കൗലിബലിയും ചെൽസിയിലേക്ക് അടുക്കുന്നു

20220713 004111

നാപോളിയുടെ സെന്റർ ബാക്കായ കലിദൗ കൗലിബലി ചെൽസിയിലേക്ക് അടുക്കുന്നു. കൗലിബലിക്കായി ചെൽസി ഉടൻ ആദ്യ ബിഡ് സമർപ്പിക്കും എന്ന് ഫബ്രിസിയോ റൊമാനോ പറയുന്നു. യുവന്റസും ബയേണും കൗലിബലിക്ക് ആയി ശ്രമിച്ചേക്കും എന്നത് കൊണ്ട് ചെൽസി അവരുടെ നീക്കങ്ങൾ വേഗത്തിൽ ആക്കുകയാണ്. കൗലിബലിയെ യുവന്റസിനോ ഇറ്റലിയിലെ ഏതെങ്കിലും ക്ലബിനോ നൽകാൻ നാപോളി തയ്യാറല്ല എന്നത് ചെൽസിക്ക് ഗുണമാകും.

ബയേണിന്റെ ശ്രദ്ധ ഇപ്പോൾ ഡി ലിറ്റിലും ആണ്. അതുകൊണ്ട് കൗലിബലി ചെൽസിയിലേക്ക് തന്നെ എത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. സമ്മറിൽ ക്ലബിന് വിൽക്കാൻ ആയില്ല അല്ലെങ്കിൽ അടുത്ത വർഷം ഒരു ഫ്രീ ഏജന്റായി കൗലിബലി ക്ലബ് വിടാൻ സാധ്യതയുണ്ട്. കൗലിബലിയുടെ നിലവിലെ കരാർ 2023 ജൂണിൽ അവസാനിക്കാൻ ഇരിക്കാണ്.

സെനഗൽ ഇന്റർനാഷണൽ കൗലിബലി 2014 മുതൽ നാപ്പോളിയിലുണ്ട്, 31കാരനായ താരം നാപോളി അല്ലാതെ മറ്റൊരു സീരി എ ക്ലബ്ബിന് കളിക്കാൻ താല്പര്യമില്ല എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. 40 മില്യൺ ഡോളറിന് അടുത്ത് ആണ് ഇപ്പോൾ കൗലിബലിയുടെ റിലീസ് ക്ലോസ്.