ക്രിസ്റ്റ്യാനോ റൊണാൾഡോ സഹതാരങ്ങളോടെ യാത്ര പറഞ്ഞു

20210411 210650
Credit: Twitter

യുവന്റസ് വിടാൻ തീരുമാനിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് പരിശീലന ഗ്രൗണ്ടിൽ എത്തി സഹതാരങ്ങളോട് യാത്ര പറഞ്ഞു. ഇന്ന് രാവിലെ നടന്ന യുവന്റസ് ട്രെയിനിങ് സെഷനിൽ എത്തിയ റൊണാൾഡോ സഹതാരങ്ങളോടും ഒഫീഷ്യൽസിനോടും സംസാരിക്കുകയും അവരോട് ക്ലബ് വിടുന്നതിനായി യാത്ര പറഞ്ഞ് മടങ്ങുകയും ചെയ്തു എന്ന് ഡിമാർസിയോ റിപ്പോർട്ട് ചെയ്തു. യുവന്റസ് ആവശ്യപ്പെടുന്ന 30 മില്യൺ നൽകാൻ ആയി മാഞ്ചസ്റ്റർ സിറ്റി തയ്യാറാണ് എന്ന് അറിയിച്ചതോടെയാണ് ട്രാൻസ്ഫർ നടക്കും എന്ന് ഉറപ്പായത്.

മാഞ്ചസ്റ്റർ സിറ്റിയിൽ ചേരാൻ ആയി റൊണാൾഡോ വേതനം കുറക്കാൻ വരെ തയ്യാറായി. ഇന്ന് തന്നെ യുവന്റസ് മാഞ്ചസ്റ്റർ സിറ്റിയുടെ ഓഫർ അംഗീകരിക്കും. താരം പിന്നാലെ മാഞ്ചസ്റ്ററിലേക്ക് പോയി മെഡിക്കൽ പൂർത്തിയാക്കുകയും ചെയ്യും. അവസാന മൂന്ന് സീസണുകളിലായി യുവന്റസിനൊപ്പം ഉണ്ടായിരുന്ന റൊണാൾഡോ മൂന്ന് സീസണിലും ടീമിനായി ഗംഭീര പ്രകടനം നടത്തിയിരുന്നു. രണ്ട് ലീഗ് കിരീടം ഉൾപ്പെടെ അഞ്ച് കിരീടം താരം ഇറ്റലിയിൽ നേടി. 134 മത്സരങ്ങൾ യുവന്റസിനായി കളിച്ച റൊണാൾഡോ 101 ഗോളുകൾ ക്ലബിനായി നേടിയാണ് വിട പറയുന്നത്.

Previous articleഎഫ് സി ഗോവ യുവതാരം മൊഹമ്മദൻസിൽ
Next articleറൊണാൾഡോക്ക് പകരം മോയിസെ കീനെ എത്തിക്കാൻ യുവന്റസ് ഒരുങ്ങുന്നു