റൊണാൾഡോക്ക് പകരം മോയിസെ കീനെ എത്തിക്കാൻ യുവന്റസ് ഒരുങ്ങുന്നു

20210414 082746
Credit: Twitter

ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിടും എന്ന് ഉറപ്പായതോടെ പകരക്കാരനെ സ്വന്തമാക്കാൻ ശ്രമിക്കുകയാണ് യുവന്റസ്. ബാഴ്സലോണ ഗ്രീസ്മനെ യുവന്റസിന് വാഗ്ദാനം ചെയ്തു എങ്കിലും യുവന്റസ് ഗ്രീസ്മനെ വാങ്ങാൻ തയ്യാറല്ല. യുവതാരം മതി എന്നാണ് ബോർഡിന്റെ തീരുമാനം. അതുകൊണ്ട് തന്നെ യുവന്റസിന്റെ ശ്രദ്ധ അവരുടെ മുൻ താരം കൂടിയായ മോയിസെ കീനിലേക്ക് എത്തിയിരിക്കുകയാണ്.

ഇറ്റാലിയൻ യുവ സ്ട്രൈക്കർ മോയിസെ കീനെ വിൽക്കാൻ എവർട്ടൺ തയ്യാറാണ്. കഴിഞ്ഞ സീസണിൽ പി എസ് ജിയിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ച കീൻ അവിടെ നല്ല പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു. താരത്തിനായി
40 മില്യൺ ആണ് എവർട്ടൺ ആവശ്യപ്പെടുന്നത്. അത് നൽകാൻ യുവന്റസ് തയ്യാറായേക്കും. എവർട്ടണിൽ വൻ തുകയ്ക്ക് എത്തിയ താരത്തിന് പ്രീമിയർ ലീഗിൽ തിളങ്ങാൻ ആയിരുന്നില്ല. .പക്ഷെ ഇംഗ്ലണ്ട് വിട്ട് ഫ്രാൻസിൽ എത്തിയപ്പോൾ ഫോം തിരികെ ലഭിച്ചു.

അലെഗ്രി പരിശീലകനായി തിരികെ എത്തിയത് മുതൽ കീനിനെ തിരികെ എത്തിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. ഇപ്പോൾ റൊണാൾഡോ കൂടെ വിട്ടതോടെ ഈ ശ്രമങ്ങൾ ഊർജ്ജിതമാക്കുകയാണ്.

Previous articleക്രിസ്റ്റ്യാനോ റൊണാൾഡോ സഹതാരങ്ങളോടെ യാത്ര പറഞ്ഞു
Next article432 റൺസിന് ഇംഗ്ലണ്ട് ഓള്‍ഔട്ട്, 354 റൺസ് ലീഡ്