നാപോളിയുടെ യുവതാരത്തെ സ്വന്തമാക്കി റോമ

നാപോളിയുടെ യുവതാരമായ അമാദോ ഡിയവരയെ റോമ സ്വന്തമാക്കി. 21 മില്യൺ നാപോളിക്ക് നൽകിയാണ് റോമ യുവതാരത്തെ ടീമിലെത്തിക്കുന്നത്. അഞ്ചു വർഷത്തെ കരാറിലാണ് നേപ്പിൾസിൽ നിന്നും താരം റോമിൽ എത്തുന്നത്. 2016 മുതൽ നാപോളിയുടെ താരമാണ് അമാദോ ഡിയവര. ബൊളോഞ്ഞായിൽ നിന്നുമാണ് നാപോളിയിലേക്ക് ഈ ഗ്വിനിയൻ താരമെത്തിയത്.

അന്ന് 15 മില്യനായിരുന്നു യുവതാരത്തിനായി നാപോളി മുടക്കിയത്. മൂന്നു സീസണുകളിലായി 79 തവണ നാപോളിക്ക് വേണ്ടി താരം ബൂട്ട് കെട്ടിയിട്ടുണ്ട്. കോസ്റ്റാസ് മനോലാസ് നാപോളിയിലേക്കുള്ള ട്രാൻസ്ഫർ ഡീലിനൊപ്പമാണ് ഡിയവരയുടെ നീളും നടന്നത്. നിലവിൽ ആഫ്രിക്കൻ കപ്പിൽ പങ്കെടുക്കുകയാണ് ഈ യുവതാരം.

Previous articleമാർക്കസ് റാഷ്‌ഫോർഡ് മാഞ്ചസ്റ്ററിൽ തുടരും, പുതിയ കരാർ ഒപ്പിട്ടു
Next articleവെസ്റ്റ് ബ്രോമിന്റെ ഡിഫൻഡർ ഇനി വാറ്റ്ഫോർഡിൽ