മാർക്കസ് റാഷ്‌ഫോർഡ് മാഞ്ചസ്റ്ററിൽ തുടരും, പുതിയ കരാർ ഒപ്പിട്ടു

യുവതാരം മാർക്കസ് റാഷ്‌ഫോർഡിനു മാഞ്ചസ്റ്റർ യൂണൈറ്റഡിൽ പുതിയ കരാർ. പുതിയ കരാർ പ്രകാരം 21കാരനായ റാഷ്‌ഫോർഡ് 2023 വരെ ഓൾഡ് ട്രാഫോഡിൽ തുടരും. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അകൗണ്ടുകൾ വഴിയാണ് റാഷ്‌ഫോർഡ് കരാർ പുതുക്കിയ വിവരം പുറത്തുവിട്ടത്.

ക്ലബിന്റെ അക്കാദമിയിലൂടെ വളർന്നു വന്ന മാർക്കസ് റാഷ്‌ഫോർഡ് തന്റെ 18ആം വയസിൽ 2016ൽ യൂറോപ്പ ലീഗിലൂടെ യുണൈറ്റഡിന് വേണ്ടി അരങ്ങേറ്റം കുറിക്കുന്നത്. തുടർന്നിങ്ങോട്ട് യുണൈറ്റഡിന്റെ പ്രധാന താരമായി മാറിയ റാഷ്‌ഫോർഡ് 172 തവണ കളത്തിൽ ഇറങ്ങി. 45 ഗോളുകളൂം സ്വന്തം പേരിലാക്കിയ താരം ഇക്കഴിഞ്ഞ ജനുവരി മാസത്തിലെ പ്രീമിയർ ലീഗിലെ മികച്ച താരവുമായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി 32 തവണയും റാഷ്‌ഫോർഡ് കളത്തിൽ ഇറങ്ങിയിട്ടുണ്ട്.

“ഏഴു വയസ് മുതൽ ഞാൻ ഈ ക്ലബിന്റെ ഭാഗമാണ്, ഈ ക്ലബാണ് ജീവിതത്തിൽ എനിക്കെല്ലാം. യുണൈറ്റഡ് ആണ് എന്നെ കളിക്കാരൻ ആക്കിയത്. ഈ കുപ്പായം അണിയാൻ കഴിയുന്നത് ഭാഗ്യമായി കരുതുന്നു.” – റാഷ്‌ഫോർഡ് പറഞ്ഞു.

Previous articleബാഴ്സയുടെ യുവ ഡിഫൻഡർ ഇനി ഡോർട്ട്മുണ്ടിൽ
Next articleനാപോളിയുടെ യുവതാരത്തെ സ്വന്തമാക്കി റോമ