വെസ്റ്റ് ബ്രോമിന്റെ ഡിഫൻഡർ ഇനി വാറ്റ്ഫോർഡിൽ

പ്രീമിയർ ലീഗിൽ സമീപകാലത്തായി നടത്തുന്ന മികച്ച പ്രകടനം ആവർത്തിക്കാൻ ഉദ്ദേശിക്കുന്ന വാറ്റ്ഫോർഡ് പുതിയ സൈനിംഗ് പൂർത്തിയാക്കി. വെസ്റ്റ് ബ്രോമിന്റെ ഡിഫൻഡർ ക്രൈഗ് ഡോസണെ ആണ് വാറ്റ്ഫോർഡ് സ്വന്തമാക്കിയിരിക്കുന്നത്. നാലു വർഷത്തെ കരാറിലാണ് ഡോസണ് ഒപ്പുവെച്ചിരിക്കുന്നത്. വെസ്റ്റ് ബ്രോമിന്റെ അടുത്ത കാലത്തെ മികച്ച കളിക്കാരൻ ആയിരുന്നു ഡോസൺ.

29കാരനായ ഡോസൺ അവസാന 9 വർഷമായി വാറ്റ്ഫോർഡിന് വേണ്ടു തന്നെയാണ് കളിക്കുന്നത്. ഇരുന്നോറോളം മത്സരങ്ങൾ വെസ്റ്റ് ബ്രോ ജേഴ്സിയ താരം കളിച്ചു. മുമ്പ് ലോണടിസ്ഥാനത്തിൽ ബോൾട്ടണു വേണ്ടിയും ഡോസൺ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻഷിപ്പിൽ 43 മത്സരങ്ങൾ കളിച്ച ഡോസൺ മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റും നേടിയിരുന്നു.

Previous articleനാപോളിയുടെ യുവതാരത്തെ സ്വന്തമാക്കി റോമ
Next articleമാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീസീസൺ പരിശീലനം ആരംഭിച്ചു