ലിവർപൂൾ യുവതാരം റൈസ് വില്യംസ് ലോണിൽ പോകും

Img 20210831 234125

ലിവർപൂൾ യുവതാരം റൈസ് വില്യംസ് ഈ സീസണിൽ ലോണിൽ പോകും. റൈസ് വില്യംസ് ലിവർപൂളുമായി ഒരു പുതിയ ദീർഘകാല കരാർ ഒപ്പിട്ടതിനു ശേഷമാണ് ലോണിൽ പോകുന്നത്. 2026വരെയുള്ള കരാറാണ് താരം ഒപ്പുവെച്ചത്. ഈ സീസൺ അവസാനിക്കുന്നതുവരെ ഒരു വായ്പാ കരാറിൽ സ്വാൻസി സിറ്റിയിൽ ആണ് താരം ചേർന്നത്.

ലിവർപൂൾ അക്കാദമി ബിരുദധാരിയായ വില്യംസ് കഴിഞ്ഞ സീസണിൽ റെഡ്സിനായി 19 സീനിയർ മത്സരങ്ങൾ കളിച്ചിരുന്നു. സെപ്റ്റംബർ 2020ൽ ലിവർപൂളിനായി അരങ്ങേറ്റം കുറിച്ചതിന് ശേഷം സെന്റർ ബാക്ക് പ്രീമിയർ ലീഗിൽ ഒമ്പത് തവണയും ചാമ്പ്യൻസ് ലീഗിൽ ആറ് തവണയും കളിച്ചിട്ടുണ്ട്.

Previous articleട്രാൻസർ വിൻഡോയിൽ പൈസ വാരിയെറിഞ്ഞ് വീണ്ടും ആഴ്സണൽ, ജപ്പാൻ ഡിഫൻഡർ ലണ്ടണിൽ
Next articleലൈപ്സിഗിന്റെ ലൂക്മാനെ ലെസ്റ്റർ സിറ്റി സ്വന്തമാക്കി