ട്രാൻസർ വിൻഡോയിൽ പൈസ വാരിയെറിഞ്ഞ് വീണ്ടും ആഴ്സണൽ, ജപ്പാൻ ഡിഫൻഡർ ലണ്ടണിൽ

Img 20210831 224051

ഈ ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും കൂടുതൽ പണം മുടക്കിയവരായി ആഴ്സണൽ തന്നെ തുടരും. ഇന്ന് ട്രാൻസ്ഫർ വിൻഡൊയുടെ അവസാനം ഒരു ഡിഫൻഡറെ കൂടെ അവർ സ്വന്തമാക്കി. ബൊലോഗ്ന ഡിഫെൻഡർ ടൊഹീറോ ടോമിയാസുവിനെ ആണ് അവർ സ്വന്തമാക്കിയത്. 22കാരനായ ടോമിയാസുവിനായി ആഴ്സ്ണൽ 20 മില്യൺ ഡോളറോളം ആണ് മുടക്കുന്നത്. താരം ക്ലബിൽ ദീർഘകാല കരാർ ഒപ്പുവെക്കും.

നേരത്തെ സ്പർസ് ടൊമിയാസുവിനായി രംഗത്ത് ഉണ്ടായിരുന്നു. ടോമിയാസു 2019ലെ സമ്മറിലാണ് ബൊളോനയിൽ എത്തിയത്. 9 മില്യൺ ഡോളറിന് ബെൽജിയൻ ക്ലബായ സിന്റ്-ട്രൂയിഡനിൽ നിന്നായിരുന്നു താരം ഇറ്റലിയിൽ എത്തിയത്. ജപ്പാൻ ദേശീയ ടീമംഗം കൂടിയാണ് ടൊമിയാസു

Previous articleവിൽപ്പന തുടർന്ന് ബാഴ്സലോണ, എമേഴ്സൺ ഇനി സ്പർസിന്റെ താരം
Next articleലിവർപൂൾ യുവതാരം റൈസ് വില്യംസ് ലോണിൽ പോകും