ബാഴ്സലോണയിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ച് നെയ്മർ

Newsroom

Picsart 23 06 08 12 05 00 204
Download the Fanport app now!
Appstore Badge
Google Play Badge 1

പാരീസ് സെന്റ് ജെർമെയ്ൻ വിടാൻ ആഗ്രഹിക്കുന്ന നെയ്മർ ബാഴ്സലോണയിലേക്ക് പോകാൻ ആഗ്രഹിക്കുന്നു. ബാഴ്സയിലേക്ക് പോകാൻ നെയ്മർ സന്നദ്ധത പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ഇതിനായി തന്റെ സാലറി കുറക്കാനും നെയ്മർ തയ്യാറാണ്. എന്നാൽ മെസ്സിയെ സ്വന്തമാക്കാൻ കഴിയാത്ത ബാഴ്സക്ക് നെയ്മറിനെ സ്വന്തമാക്കാനും കഴിഞ്ഞേക്കില്ലം ഒരു വലിയ സൈനിംഗ് നടത്തണം എങ്കിൽ അതിനു മുമ്പ് പല സാങ്കേതിക നടപടികളും ബാഴ്സലോണ പൂർത്തിയാക്കേണ്ടതുണ്ട്.

നെയ്മർ 23 06 08 12 05 21 539

പിഎസ്ജി ആരാധകരിൽ നിന്ന് തനിക്ക് ലഭിച്ച മോശം പെരുമാറ്റവും ക്ലബ് മാനേജ്മെന്റിന്റെ സമീപനവുമാണ് നെയ്മർ ജൂനിയർ ക്ലബ് വിടുന്നത് ആലോചിക്കാനുള്ള കാരണം. പി എസ് ജിയും താരത്തെ വിൽക്കാൻ ആഗ്രഹിക്കുന്നുണ്ട്‌. ബ്രസീലിയൻ സൂപ്പർ താരം എന്നാൽ ഇനി എങ്ങോട്ട് പോകും എന്ന് വ്യക്തമല്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് നേരത്തെ രംഗത്ത് ഉണ്ടായിരുന്നു എങ്കിലും ഇത്തരം ഒരു വലിയ ട്രാൻസ്ഫറിന് യുണൈറ്റഡും ഒരുക്കമല്ല.

ഈ സമ്മറിൽ നെയ്മറെ വിൽക്കാൻ PSG തയ്യാറാണെന്നും താൽപ്പര്യമുള്ള നിരവധി കക്ഷികളിൽ നിന്ന് ഇതിനകം തന്നെ ഓഫറുകൾ ക്ഷണിച്ഛിട്ടുണ്ട് എന്നും ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അൽ ഹിലാലിലേക്കോ മറ്റു സൗദി ക്ലബുകളിലേക്ക് പോകാൻ തനിക്ക് താൽപ്പര്യമില്ലെന്നാണ് നെയ്മറിന്റെ നിലപാട്.

31കാരനായ ഫോർവേഡ് മുൻനിര യൂറോപ്യൻ ക്ലബ്ബുകളിൽ നിന്നുള്ള ഓഫറു കേൾക്കാൻ തയ്യാറാണ്. ചെൽസി പോലുള്ള ക്ലബുകൾ നെയ്മറിനെ സ്വന്തമാക്കാൻ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ താല്പര്യപ്പെട്ടിരുന്നു.