മേസൺ മൗണ്ടിനായുള്ള ആദ്യ ബിഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടൻ സമർപ്പിക്കും

Newsroom

Picsart 23 06 08 12 16 54 562
Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസിയുടെ യുവ മിഡ്ഫീൽഡർ മേസൺ മൗണ്ടിനെ സ്വന്തമാക്കാനുള്ള ആദ്യ ബിഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് സമർപ്പിക്കും. ചെൽസി മൗണ്ടിനായി 60 മില്യൺ പൗണ്ട് ആണ് ആവശ്യപ്പെടുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് 40 മില്യണ് താരത്തെ ലഭിക്കും എന്ന പ്രതീക്ഷയിലാണ്‌. ട്രാൻസ്ഫർ തുക ആകും ഈ നീക്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രധാന വെല്ലുവിളിയാവുക.

മാഞ്ചസ്റ്റർ 23 05 25 12 21 08 952

മൗണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ധാരണയിൽ എത്തിയതായി ടെലിഗ്രാഫ് കഴിഞ്ഞ ആഴ്ച തന്നെ റിപ്പോർട്ട് ചെയ്യുന്നു. ഇനി ഇരു ക്ലബുകളും തന്നിൽ കരാർ തുക കൂടെ ധാരണയിൽ എത്തിയാൽ മൗണ്ട് ചുവന്ന ജേഴ്സി അണിയും. മൗണ്ടിന് പുതിയ കരാർ നൽകാൻ ചെൽസി ശ്രമിച്ചു എങ്കിലും താരം ചർച്ചകൾക്ക് തയ്യാറായിരുന്നില്ല.

24കാരനായ ഇംഗ്ലീഷുകാരൻ ചെൽസിയിലെ ശ്രദ്ധേയമായ പ്രകടനം കൊണ്ട് ഇംഗ്ലണ്ട് ദേശീയ ടീമിലെ സജീവ സാന്നിദ്ധ്യമാകാൻ മൗണ്ടിനായിരുന്നു. എന്നാൽ ഈ സീസണിൽ മൗണ്ടും ക്ലബും തമ്മിൽ അകലുകയുണ്ടായി‌. മൗണ്ട് സ്ഥിരം ആദ്യം ഇലവനിൽ എത്താതെ ആയി. ഇത് താരം ക്ലബ് വിടാം എന്ന വലിയ തീരുമാനത്തിലേക്ക് എത്താനും കാരണമായി.

ചെൽസിയുടെ യൂത്ത് അക്കാദമിയുടെ റാങ്കുകളിലൂടെ ഉയർന്ന വന്ന താരമാണ് മൗണ്ട്. ചെൽസിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് കിരീടം വരെ നേടിയിട്ടുണ്ട്. യുണൈറ്റഡിന്റെ മാനേജർ ടെൻ ഹാഗ് മൗണ്ടിന്റെ പ്രസിങ് ഫുട്ബോൾ ശൈലിക്ക് തികച്ചും അനുയോജ്യനാണ് താരം എന്ന് ക്ലബ് വിശ്വസിക്കുന്നു.