മിറാൻചുക് ഇനി അറ്റലാന്റ അറ്റാക്കിൽ

- Advertisement -

റഷ്യൻ യുവതാരം അലക്സി മിറാഞ്ചുകിനെ ഇറ്റാലിയൻ ക്ലബായ അറ്റലാന്റ സ്വന്തമാക്കി. 15 മില്യൺ നൽകിയാണ് 24കാരനായ അലക്സി മിറാഞ്ചുകിനെ ലോകോമോടീവ് മോസ്കോയിൽ നിന്ന് അറ്റലാന്റ സ്വന്തമാക്കിയത്. അറ്റാക്കിംഗ് മിഡ്ഫീൽഡറായ അലക്സി അവസാന സീസണുകളിൽ റഷ്യൻ ലീഗിൽ തകർത്തു കളിച്ചിരുന്നു. ഇരട്ട സഹോദനായ ആന്റോൺ മിറാഞ്ചുക് ലോകോമോടീവ് മോസ്കോയിൽ തന്നെ തുടരുമ്പോൾ ആണ് അലക്സി രാജ്യൻ വിടുന്നത്.

ഇരുവരും 2011 മുതൽ ലോകോമോടീവ് മോസ്കോയ്ക്ക് വേണ്ടി കളിക്കുന്ന താരങ്ങളാണ്. നലു വർഷത്തെ കരറിൽ ആണ് അലക്സി മിറഞ്ചുക് അറ്റലാന്റയിൽ എത്തുന്നത്. ഇതിനകം തന്നെ ഗംഭീര അറ്റാക്കിംഗ് ടീമായി നിൽക്കുന്ന അറ്റലാന്റയെ ഇത് കൂടുതൽ ശക്തമാക്കും. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ വരെ എത്തിയ അറ്റലാന്റ ഇത്തവണയും യൂറോപ്പിനെ ഞെട്ടിക്കാനുള്ള ഒരുക്കത്തിലാണ്.

Advertisement