റയൽ മാഡ്രിഡിന്റെ പ്രീസീസൺ തിങ്കളാഴ്ച മുതൽ

- Advertisement -

ലാലിഗ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് തങ്ങളുടെ പ്രീസീസൺ തിങ്കളാഴ്ച ആരംഭിക്കും. ഇതിനു മുന്നോടിയായി നാളെ എല്ലാ താരങ്ങളും കൊറോണ പരിശോധനയ്ക്ക് വിധേയരാകും. റയൽ മാഡ്രിഡിന്റെ പരിശോധന ഗ്രൗണ്ടിൽ എത്തിയാകും കൊറോണ പരിശോധന നടത്തുക. നേരത്തെ വീട്ടിൽ വെച്ച് കൊറോണ പരിശോധന നടത്തിയാൽ മതി എന്ന് റയൽ മാഡ്രിഡ് താരങ്ങളെ അറിയിച്ചിരുന്നു. എന്നാൽ ലാലിഗയുടെ കർശന നിർദ്ദേശം വന്നതിനാൽ ടെസ്റ്റുകൾ റയലിന്റെ പരിശീലന ഗ്രൗണ്ടിലേക്ക് തന്നെ മാറ്റുകയായിരുന്നു.

23 ദിവസത്തെ ഇടവേള ആണ് റയൽ മാഡ്രിഡ് താരങ്ങൾക്ക് കിട്ടുന്നത്. ഓഗസ്റ്റ് 7ന് ചാമ്പ്യൻസ് ലീഗ് മത്സരത്തോടെ റയലിന്റെ സീസൺ അവസാനിച്ചിരുന്നു. പ്രീസീസൺ ആദ്യ ഒരാഴ്ച പരിശീലനം നടത്തിയ ശേഷം ടീം ലാലിഗ സീസൺ ആരംഭിക്കും മുമ്പ് പ്രീസീസൺ മത്സരങ്ങളും കളിക്കും. സീസൺ ആരംഭിക്കും മുമ്പ് പുതിയ താരങ്ങളെ റയൽ മാഡ്രിഡ് സൈൻ ചെയ്യും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Advertisement