സ്പാനിഷ് താരത്തിനായി ക്ലബ്ബ് റെക്കോർഡ് തകർത്ത് ലീഡ്സ് യുണൈറ്റഡ്

- Advertisement -

പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ കിട്ടിയ ലീഡ്സ് തങ്ങളുടെ ടീം ശക്തമാകുന്നു. സ്പാനിഷ് താരം റോഡ്രിഗോ മോറെനോയെയാണ് അവർ സ്വന്തമാക്കിയത്. 29 മില്യൺ യൂറോയാണ് താരത്തെ വിട്ട് നൽകാൻ ലീഡ്‌സ് വലൻസിയക്ക് നൽകിയത്.

സ്പാനിഷ് ദേശീയ താരമായ റോഡ്രിഗോ 4 വർഷത്തെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്. മുൻപ് പ്രീമിയർ ലീഗിൽ ബോൾട്ടന് വേണ്ടി അൽപ്പകാലം ലോണിൽ കളിച്ചിട്ടുണ്ട്. സ്പെയിനായി 22 തവണ കളിച്ചിട്ടുണ്ട്. വിങ്ങർ റോളിൽ കളിക്കുന്ന താരം സ്‌ട്രൈക്കർ റോളിലും കളിക്കാൻ പ്രാപ്തനാണ്. റയൽ മാഡ്രിഡ് യൂത്ത് ടീമിലൂടെ വളർന്ന താരം റയൽ സീനിയർ ടീമിനെ കൂടാതെ ബെൻഫിക്കക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

Advertisement