കോലരോവ് ഇനി ഇന്റർ മിലാനിൽ

റോമയുടെ വിശ്വസ്ഥനായ ഡിഫൻഡർ അലക്സാണ്ടർ കോലരോവ് ഇനി വൈരികളായ ഇന്റർ മിലാനു വേണ്ടി കളിക്കും. താരം ഇന്റർ മിലാനുമായി ഒരു വർഷത്തെ കരാർ ഒപ്പുവെച്ചു. ഒന്നര മില്യൺ നൽകിയാണ് ഇന്റർ കോലരോവിനെ സ്വന്തമാക്കിയത്‌. 34കാരനായ താരം അവസാന മൂന്ന് വർഷമായി റോമയിൽ കളിക്കുന്നുണ്ട്.

റോമക്ക് വേണ്ടി 100ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മുമ്പ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ താരമായിരുന്നു. സിറ്റിക്ക് വേണ്ടി 150 അധികം മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഇറ്റലിയിൽ മുമ്പ് ലാസിയോക്ക് വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. സെർബിയൻ ദേശീയ ടീമിനായി 90 മത്സരങ്ങളും കോലരോവിന്റെ റെക്കോർഡിലുണ്ട്.