മിഡില്‍സെക്സിനെതിരെ വിജയം എസ്സെക്സ് ബോബ് വില്ലിസ് ട്രോഫി ഫൈനലിലേക്ക്

ബോബ് വില്ലിസ് ട്രോഫിയില്‍ സൗത്ത് ഗ്രൂപ്പില്‍ നിന്ന് ഫൈനലില്‍ കടന്ന് എസ്സെക്സ്. ഇന്ന് മിഡില്‍സെക്സിനെതിരെ നേടിയ വിജയത്തോടെയാണ് ടൂര്‍ണ്ണമെന്റിന്റെ ഫൈനലിലേക്ക് എസ്സെക്സ് കടക്കുന്നത്. 53 റണ്‍സ് വിജയ ലക്ഷ്യം 14 ഓവറില്‍ നേടിയാണ് ടീം ഫൈനലിലേക്ക് കുതിച്ചത്.

മിഡിസെക്സിനെ ഒന്നാം ഇന്നിംഗ്സില്‍ 138റണ്‍സിന് പുറത്താക്കിയ ശേഷം മറുപടി ബാറ്റിംഗിനിറങ്ങിയ എസ്സെക്സ് 87/5 എന്ന നിലയിലേക്ക് വീണുവെങ്കിലും മിഡില്‍സെക്സിന് വാലറ്റത്തെ വീഴ്ത്തുവാന്‍ കഴിയാതെ പോയപ്പോള്‍ എസ്സെക്സ് മത്സരത്തില്‍ 98 റണ്‍സിന്റെ ലീഡ് സ്വന്തമാക്കുകയായിരുന്നു.

പിന്നീട് രണ്ടാം ഇന്നിംഗ്സില്‍ മിഡില്‍സെക്സിനെ 150 റണ്‍സിന് പുറത്താക്കി ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ നേടിയാണ് ടീമിന്റെ വിജയം. എസ്സെക്സിന് വേണ്ടി ആരോണ്‍ ബിയേര്‍ഡ് നാലും സൈമര്‍ ഹാര്‍മര്‍, സാമുവല്‍ കുക്ക് എന്നിവര്‍ മൂന്ന് വീതം വിക്കറ്റും രണ്ടാം ഇന്നിംഗ്സില്‍ നേടി.

Previous articleകോലരോവ് ഇനി ഇന്റർ മിലാനിൽ
Next articleമാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ലെവിറ്റ് ലോണിൽ ചാൾട്ടണായി കളിക്കും