പോർച്ചുഗീസ് ഗോൾ കീപ്പർ ജോസെ സായുടെ സൈനിംഗ് വോൾവ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. താരം ക്ലബിൽ അഞ്ച് വർഷത്തെ കരാർ ഒപ്പിട്ടു. ഗ്രീക്ക് ചാമ്പ്യന്മാരായ ഒളിമ്പിയാക്കോസിൽ നിന്നാണ് 28 കാരനായ ഷോട്ട്-സ്റ്റോപ്പർ മൊളിനക്സിൽ എത്തുന്നത്. ഗ്രീസിൽ തുടർച്ചയായി ലീഗ് കിരീടങ്ങൾ നേടിയാണ് താരം വോൾവ്സിൽ എത്തുന്നത്.
✍️ #SaSigns pic.twitter.com/vGMSV5nn7d
— Wolves (@Wolves) July 15, 2021
ഗ്രീസിലേക്കു പോകും മുമ്പ് സാ തന്റെ ജന്മനാടായ പോർച്ചുഗലിൽ മെറിലൈൻസിലും ബെൻഫിക്കയിലും കളിച്ചിരുന്നു. പുതിയ വോൾവ്സ് ഹെഡ് കോച്ച് ബ്രൂണോ ലാഗിന്റെ കീഴിൽ മുമൊ കളിച്ച പരിചയവും സായ്ക്ക് ഉണ്ട്. വോൾവ്സിന്റെ ഗോൾ കീപ്പറായിരുന്ന റുയി പട്രിസിയോ ക്ലബ് വിട്ടതിനു പിന്നാലെയാണ് വോൾവ്സ് പുതിയ ഗോളിയെ എത്തിച്ചത്. 7 മില്യൺ ആണ് ട്രാൻസ്ഫർ തുക.