റയാൻ ബെർട്രൻഡ് ഇനി ലെസ്റ്റർ സിറ്റി ഡിഫൻസിൽ

20210715 224719

മുൻ സതാംപ്ടൺ പ്രതിരോധ താരം റയാൻ ബെർട്രാൻഡ് പ്രീമിയർ ലീഗ് ക്ലബായ ലെസ്റ്റർ സിറ്റിയിലേക്കുള്ള നീക്കം പൂർത്തിയാക്കി. താരത്തെ രണ്ടു വർഷത്തെ കരാറിലാണ് ലെസ്റ്റർ സിറ്റി സ്വന്തമാക്കിയത്. അവസാന ഏഴ് വർഷത്തോളം സൗതാമ്പ്ടന്റെ താരമായിരുന്ന ബെർട്രൻഡ് കഴിഞ്ഞ മാസത്തോടെ ഫ്രീ ഏജന്റായി മാറിയിരുന്നു.

സൗതപ്ടണായി 240 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. എട്ട് ഗോളുകളും താരം നേടി. പ്രീമിയർ ലീഗിൽ ആയിരുന്നു ഇതിൽ ഇരുന്നൂറോളം മത്സരങ്ങൾ. ഇംഗ്ലണ്ട് ദേശീയ ടീമിനായി 19 മത്സരങ്ങൾ താരം മുമ്പ് കളിച്ചിട്ടുണ്ട്. ബെർ‌ട്രാൻഡ് ചെൽ‌സിയിലൂടെ വളർന്നു വന്ന താരമാണ്. ചെൽസിക്ക് ഒപ്പ. യുവേഫ ചാമ്പ്യൻസ് ലീഗ്, യുവേഫ യൂറോപ്പ ലീഗ്, എമിറേറ്റ്സ് എഫ്എ കപ്പ് എന്നിവ ഉയർത്താൻ താരത്തിനായിട്ടുണ്ട്.

Previous articleലിംഗാർഡിനെ സ്വന്തമാക്കാൻ വെസ്റ്റ് ഹാം കാത്തിരിക്കുന്നു
Next articleജോസെ സാ ഇനി വോൾവ്സിന്റെ കാവൽ മാലാഖ