സെർബിയൻ സ്ട്രൈക്കറെ ടീമിൽ തിരിച്ചെത്തിച്‌ ഫുൾഹാം

സെർബിയൻ സ്ട്രൈക്കർ അലക്സാണ്ടർ മിട്രോവിച് ഫുൾഹാമുമായി കരാർ ഒപ്പിട്ടു. ന്യൂ കാസിലിൽ നിന്നാണ് താരം ഫുൾഹാമിലേക്ക് ചുവട് മാറുന്നത്. 22 മില്യൺ പൗണ്ടാണ് താരത്തെ സ്വന്തമാക്കാൻ ക്ലബ്ബ് നൽകിയത്.

ജനുവരിയിൽ ന്യൂ കാസിലിൻ നിന്ന് ലോണിൽ ഫുൾ ഹാമിൽ എത്തിയ താരം 12 ഗോളുകൾ നേടി ടീമിനെ പ്രീമിയർ ലീഗിൽ തിരിച്ചെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു. സെർബിയയുടെ ലോകകപ്പ് ടീമിൽ അംഗമായിരുന്ന താരം ലോകകപ്പിൽ ഒരു ഗോളും നേടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവനിതാ U-19 യൂറോ, വീണ്ടും സ്പെയിൻ ചാമ്പ്യൻസ്
Next articleസിറ്റിക്ക് ആശ്വാസം, മഹ്റസിന്റെ പരിക്ക് ഗുരുതരമല്ല