സിറ്റിക്ക് ആശ്വാസം, മഹ്റസിന്റെ പരിക്ക് ഗുരുതരമല്ല

ബയേൺ മ്യൂണിക്കിനെതിരായ സൗഹൃദ മത്സരത്തിനിടെ പരിക്കേറ്റ മാഞ്ചസ്റ്റർ സിറ്റി റിയാദ് മഹ്റസ് പരിക്ക് മാറി ഈ ആഴ്ച തന്നെ പരിശീലനം തുടങ്ങും. നേരത്തെ താരത്തിന്റെ കാലിനേറ്റ പരിക്ക് ഗുരുതരമാണെന്നും പ്രീമിയർ ലീഗിലെ ആദ്യ മത്സരങ്ങൾ നഷ്ടമാവുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ പുതിയ റിപ്പോർട് പ്രകാരം താരം അടുത്ത ദിവസം തന്നെ പരിശീലനം പുനരാരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഞായറാഴ്ച നടക്കുന്ന  മാഞ്ചസ്റ്റർ സിറ്റിയുടെ കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിന് താരം ഉണ്ടാവും. അടുത്ത ഞായറാഴ്ചയാണ് ചെൽസിക്കെതിരായ മാഞ്ചസ്റ്റർ സിറ്റിയുടെ കമ്മ്യൂണിറ്റി ഷീൽഡ് മത്സരം. ക്ലബ് റെക്കോർഡ് തുകയായ 60മില്യൺ പൗണ്ടിനാണ് ലെസ്റ്റർ സിറ്റിയിൽ നിന്ന് മഹ്റസ് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസെർബിയൻ സ്ട്രൈക്കറെ ടീമിൽ തിരിച്ചെത്തിച്‌ ഫുൾഹാം
Next articleയുവന്റസിനെ നേരിടാൻ സ്ലാട്ടൻ ഉണ്ടാവില്ല