ഡൊണ്ണരുമ്മയും പി എസ് ജിയിലേക്ക് തന്നെ

20210608 122226
- Advertisement -

പി എസ് ജി കൂടുതൽ ശക്തരാവുകയാണ്. ഒരു വലിയ സൈനിങ് കൂടെ പൂർത്തിയാക്കുന്നതിന്റെ വക്കിൽ എത്തിയിരിക്കുകയാണ് പി എസ് ജി. മിലാന്റെ ഗോൾ കീപ്പറായ ഡൊണ്ണരുമ്മയെ ആകും പി എസ് ജി സ്വന്തമാക്കുന്നത്‌. യുവന്റസിന്റെ ലക്ഷ്യമായിരുന്ന താരത്തെ വലിയ ഓഫർ നൽകിയാണ് പി എസ് ജി തങ്ങളുടേതാക്കി മാറ്റുന്നത്. 2026വരെയുള്ള കരാർ ആകും ഡൊണ്ണരുമ്മ പി എസ് ജിയിൽ ഒപ്പുവെക്കുക.

ഫ്രീ ഏജന്റായ ഡൊണ്ണരുമ്മക്ക് വർഷത്തിൽ 10 മില്യൺ യൂറോ വേതനം പി എസ് ജി വാഗ്ദാനം ചെയ്തിട്ടുണ്ട്. കെയ്ലർ നെവസിനെ മാറ്റി ഒന്നാം നമ്പറും ഡൊണ്ണരുമ്മക്ക് നൽകും. ഡൊണ്ണരുമ്മയുടെ ഏജന്റായ റൈയോളയ്ക്കും വലിയ കമ്മീഷൻ ഈ ട്രാൻസ്ഫറോടെ ലഭിക്കും. 22കാരനായ ഡൊണ്ണരുമ്മ 2013 മുതൽ മിലാനിൽ ഉള്ള താരമാണ്. ഉടൻ തന്നെ താരം പി എസ് ജിയിൽ കരാർ ഒപ്പുവെച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌

Advertisement