ഡൊണ്ണരുമ്മ യുവന്റസിന്റെ ആദ്യ ട്രാൻസ്ഫർ ആകും

20210525 115433
- Advertisement -

ഈ ട്രാൻസ്ഫർ വിൻഡോയിലെ യുവന്റസിന്റെ ആദ്യ ട്രാൻസ്ഫറായി ഗോൾ കീപ്പർ ഡൊണ്ണരുമ്മ മാറും. ഡൊണ്ണരുമ്മയും യുവന്റസും തമ്മിൽ ഉടൻ കരാർ ഒപ്പുവെക്കും. മിലൻ വിടുമെന്ന് ഡൊണ്ണരുമ്മ നേരത്തെ തീരുമനിച്ചിരുന്നു. ഡൊണ്ണരുമ്മക്ക് പകരം മൈക് മൈഗ്നനെ മിലാൻ ടീമിൽ എത്തിക്കുകയും ചെയ്തു കഴിഞ്ഞു. യുവന്റസ് വർഷത്തിൽ 10 മില്യണണ് താരത്തിന് വേതനമായി വാഗ്ദാനം ചെയ്യുന്നത് . ട്രാൻസ്ഫർ നടന്നാൽ ഡൊണ്ണരുമ്മയുടെ ഏജന്റായ റൈയോളക്ക് 20 മില്യൺ യൂറോയോളം നൽകാനും യുവന്റസ് സമ്മതിച്ചിട്ടുണ്ട്.

അഞ്ചു വർഷത്തെ കരാർ ആകും ഡൊണ്ണരുമ്മ യുവന്റസിൽ ഒപ്പുവെക്കുക. യുവന്റസിന്റെ ഇപ്പോഴത്തെ ഒന്നാം നമ്പറായ ചെസ്നിയെ വിൽക്കാനും യുവന്റസ് ശ്രമിക്കുന്നുണ്ട്. ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചതോടെയാണ് യുവന്റസും ഡൊണ്ണരുമ്മയും തമ്മിലുള്ള ചർച്ചകൾ വേഗത്തിലായത്. 22കാരനായ ഡൊണ്ണരുമ്മ 2013 മുതൽ മിലാനിൽ ഉള്ള താരമാണ്.

Advertisement