ആഴ്‌സണൽ വിട്ട് സെബയോസ്‌ റയൽ മാഡ്രിഡിലേക്ക് മടങ്ങി

Dani Ceballos Arsenal
- Advertisement -

റയൽ മാഡ്രിഡിൽ നിന്ന് ലോണിൽ ആഴ്സണലിൽ എത്തിയ ഡാനി സെബയോസ്‌ റയൽ മാഡ്രിഡിലേക്ക് തന്നെ മടങ്ങി. കഴിഞ്ഞ 2 സീസണിൽ ലോൺ അടിസ്ഥാനത്തിൽ റയൽ മാഡ്രിഡിൽ നിന്ന് ആഴ്സണലിൽ എത്തിയ താരമാണ് സെബയോസ്‌. എന്നാൽ ആഴ്‌സണൽ താരത്തെ സ്വന്തമാകുന്നില്ലെന്ന് ഉറപ്പിച്ചതോടെയാണ് താരം റയൽ മാഡ്രിഡിലേക്ക് മടങ്ങിയത്.

കഴിഞ്ഞ ദിവസം താരം ഇൻസ്റ്റാഗ്രാമിലൂടെ ആഴ്‌സണൽ ആരാധകരോട് യാത്ര പറയുകയും ചെയ്തു. ഈ സീസണിൽ ആഴ്‌സണലിന് വേണ്ടി 40 മത്സരങ്ങൾ സെബയോസ്‌ കളിച്ചെങ്കിലും ആഴ്സണലിന്‌ വേണ്ടി നിർണായക താരമാവാൻ സെബയോസിനു കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ സീസണിൽ ആഴ്‌സണലിന്റെ കൂടെ എഫ്.എ കപ്പ് കിരീടം സെബയോസ്‌ സ്വന്തമാക്കിയിട്ടുണ്ട്.

Advertisement