നുനോയ്ക്ക് പകരക്കാരനായി ബ്രൂണോ വോൾവ്സിൽ എത്തും

20210525 131307
Credit: Twitter
- Advertisement -

നുനോ സാന്റോസിന് പകരക്കാരനായി പുതിയ പരിശീലകനെ വോൾവ്സ് ഉടൻ നിയമിക്കും. ബെൻഫികയുടെ പരിശീലകനായ ബ്രൂണോ ലാഗെ ആകും വോൾവ്സിന്റെ പരിശീലകനായി എത്തുക. ഇതു സംബന്ധിച്ച ചർച്ചകൾ അന്തിമ ഘട്ടത്തിലാണ് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. പോർച്ചുഗീസ് താരങ്ങൾ ഒരുപാട് ഉള്ളത് കൊണ്ടാണ് ഒരു പോർച്ചുഗീസ് പരിശീലകനെ തന്നെ വോൾവ്സ് അന്വേഷിക്കുന്നത്.

ബ്രൂണോ ലാഗെ ബെൻഫികയിൽ 2019 മുതൽ ഉണ്ട്. ബെൻഫികയ്ക്ക് ഒപ്പം രണ്ട് കിരീടങ്ങൾ നേടാനും അദ്ദേഹത്തിനായിട്ടുണ്ട്. ബെൻഫികയിൽ എത്തുന്നതിന് മുമ്പ് സ്വാൻസി സിറ്റിയിലും ഷെഫീൽഡ് യുണൈറ്റഡിലും സഹ പരിശീലകനായി പ്രവർത്തിച്ചിട്ടുള്ള ആൾ കൂടിയാണ് ബ്രൂണോ. വോൾവ്സിനെ തിരികെ യൂറോപ്പിൽ എത്തിക്കുകയാകും ബ്രൂണൊയുടെ ആദ്യ ലക്ഷ്യം‌.

Advertisement